Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Partner

ഒ​ളി​ച്ചോ​ട​ലി​നും വി​വാ​ദ​ങ്ങ​ൾ​ക്കു​മി​ടെ പു​തി​യ പ​ങ്കാ​ളി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വു​മാ​യി അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ മു​ൻ ഭാ​ര്യ മേ​ഘ

പു​തി​യ പ​ങ്കാ​ളി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ മു​ൻ​ഭാ​ര്യ മേ​ഘ നാ​യ​ർ. പു​തി​യ പ​ങ്കാ​ളി അ​നൂ​പി​നൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് മേ​ഘ ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

മു​ൻ​പ് അ​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് അ​ർ​ധ​രാ​ത്രി​യി​ൽ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ​രീ​ക്ഷാ കോ​ച്ചിം​ഗി​നാ​യി പോ​യ​പ്പോ​ൾ ക​യ​റി​യി​രു​ന്ന ബ​സി​ലെ ക​ണ്ട​ക്‌​ട​റു​ടെ ഒ​പ്പ​മാ​ണ് മേ​ഘ ഒ​ളി​ച്ചോ​ടി​യ​തെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം.

എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് ഇ​രു​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു വി​ശ​ദീ​ക​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​ഖി​ലി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ അ​വ​ർ ഫേ​സ്ബു​ക്കി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു.

ഇ​തി​നി​ടെ പി​താ​വി​ന്‍റെ വീ​ട്ടി​ലാ​ണെ​ന്ന് കാ​ണി​ച്ച് മേ​ഘ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചി​ല ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യും പു​തി​യ റീ​ലു​മാ​യി എ​ത്തി​യി​രു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

2024ലാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ​യും മേ​ഘ​യു​ടെ​യും വി​വാ​ഹം. എ​ന്നാ​ൽ ത​നി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ മേ​ഘ നാ​യ​ർ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും മ​റ്റൊ​രാ​ളു​ടെ കൂ​ടെ​യാ​ണ് ഇ​റ​ങ്ങി​പ്പോ​യെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ മേ​ഘ, ഒ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി വ​ന്ന​ത് അ​യാ​ളെ ക​ള​ഞ്ഞി​ട്ട് പോ​കാ​ൻ വേ​ണ്ടി അ​ല്ലെ​ന്നും അ​ഖി​ലി​ന്റെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന​തി​നു പി​ന്നി​ൽ പു​റ​ത്തു​പ​റ​യാ​ൻ പ​റ്റാ​ത്ത കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മേ​ഘ നാ​യ​ർ നേ​ര​ത്തെ പ​ങ്കു​വ​ച്ച കു​റി​പ്പ് ഇ​ങ്ങ​നെ; 'ഞാ​ൻ ഇ​റ​ങ്ങി വ​ന്നു എ​ന്നു​ള്ള​ത് സ​ത്യം. 10 ദി​വ​സം ഞാ​ൻ അ​നൂ​പി​ന്‍റെ കൂ​ടെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഇ​ട​യ്ക്ക് ഞാ​ൻ അ​ച്ഛ​നെ കാ​ണാ​ൻ വീ​ട്ടി​ൽ പോ​യി. അ​പ്പോ എ​ടു​ത്ത ഫോ​ട്ടോ ഞാ​ൻ പോ​സ്റ്റ് ചെ​യ്തു. തി​രി​കെ ഞാ​ൻ ഒ​രു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ അ​നൂ​പിന്‍റെ വീ​ട്ടി​ൽ വ​ന്നു. ഇ​പ്പോ​ളും ഞാ​ൻ അ​വി​ടെ ത​ന്നെ ഉ​ണ്ട്.

ഒ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി വ​ന്ന​ത് ക​ള​ഞ്ഞി​ട്ട് പോ​കാ​ൻ വേ​ണ്ടി അ​ല്ല. ഞാ​ൻ അ​വി​ടു​ന്ന് ഇ​റ​ങ്ങി വ​ന്ന​തി​ന് കാ​ര​ണ​ങ്ങ​ൾ ഉ​ണ്ട്. അ​ത് എ​നി​ക്ക് പ​ബ്ലി​ക്കി​ന്‍റെ മു​ന്നി​ൽ പ​റ​യാ​ൻ യാ​തൊ​രു താ​ല്പ​ര്യ​വും ഇ​ല്ല. മാ​ത്ര​മ​ല്ല ഞ​ങ്ങ​ൾ ത​മ്മി​ൽ കു​റ്റ​ങ്ങ​ൾ പ​റ​യി​ല്ല എ​ന്ന് എ​ഗ്രി​മെ​ന്റ് സൈ​ൻ ചെ​യ്തി​ട്ടു​ണ്ട്.

ഈ ​പ​റ​ഞ്ഞ പു​ള്ളി​യോ ഞാ​നോ നേ​രി​ട്ട് വ​ന്ന് ഒ​ന്നും ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പി​ന്നെ സു​ഹൃ​ത്ത് എ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന വ്യ​ക്തി​ക​ൾ പ​ല​തും പ​റ​യും അ​ത് ആ​രും വി​ശ്വ​സി​ക്ക​ണ്ട. പി​ന്നെ എ​നി​ക്ക് പ​റ​യാ​ൻ ഉ​ള്ള​ത്, അ​വ​രു​ടെ സ്വ​ർ​ണ​ങ്ങ​ൾ എ​ല്ലാം തി​രി​ച്ച് അ​വ​രു​ടെ കൈ​യി​ൽ കൊ​ടു​ത്ത് എ​ന്‍റെ സ്വ​ർ​ണ​ങ്ങ​ളും തി​രി​ച്ച് ഏ​ൽ​പി​ച്ചു. അ​ല്ലാ​തെ ഞാ​ൻ അ​വി​ടു​ന്ന് എ​ന്‍റേ​ത് അ​ല്ലാ​തെ ഒ​ന്നും എ​ടു​ത്ത് ഓ​ടി​പ്പോ​യ​ത​ല്ല.

Latest News

Corehub Up